- നോമ്പ് സുപ്രധാന ഫത്വകള്വ്രതം അല്ലാഹു വിശ്വാസികള്ക്ക് നല്കിയ അനുഗ്രഹമാണ്. ഈമാനോടെയും ഇഹ്തിസാബോടെയും വ്രതമനുഷ്ടിക്കുന്നവര്ക്കുള്ള പ്രതിഫലം പാപമോചനമാണ്. ഏത് ആരാധനയും കൃത്യമായ അറിവോടെ നിര്വഹിക്കുമ്പോഴാണ് അത് സമ്പൂര്ണ്ണമായിത്തീരുന്നത്. ഈ കൃതി നോമ്പിന്റെ നാനാവശങ്ങളെപ്പറ്റിയും വിശദീകരിക്കുന്ന അമൂല്യമായ ഫത്വകളുടെ സമാഹാരമാണ്. വ്രതവുമായി ബന്ധപ്പെട്ട ഇരുപത്തെട്ടോളം വിഷയങ്ങളില് സംശയ ദൂരീകരണത്തിനുതകുന്ന ഈ കൃതി വിശുദ്ധ റമദാനില് നിര്ബ്ബന്ധമായും വായിച്ചിരിക്കേണ്ട ഒന്നാണ്.എഴുതിയത് : അബ്ദുല് അസീസ് ബിന് അബ്ദുല്ലാഹ് ബിന് ബാസ് പരിശോധകര് : അബ്ദുറസാക് സ്വലാഹി പരിഭാഷകര് : അബ്ദുല് റസാക് ബാഖവി പ്രസാധകര് : ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - റബ്’വ Source : http://www.islamhouse.com/p/364921 Download :  
 
- മനുഷ്യ ശരീരം ഒരു അത്ഭുത സൃഷ്ടിഭ്രൂണാവസ്ഥ മുതല് മനുഷ്യശരീരത്തിലെ ഒരോ അവയവത്തിന്റെ ഘടനയും വ്യവസ്ഥകളും അത്ഭുതകരമായ സംവിധാനവും വിശധമാക്കുന്നു. ഖുര്ആനില് തദ് വിശയകമായി വന്ന വചനങ്ങളുടെ അപഗ്രഥനം. മനുഷ്യ ശരീരത്തിന്റെ ഘടനയെയും ധര്മ്മങ്ങളെയും അടുത്തറിയാന് ഏറ്റവും സഹായകമായ കൃതിഎഴുതിയത് : എം.മുഹമ്മദ് അക്ബര് പരിശോധകര് : സുഫ്യാന് അബ്ദുസ്സലാം പ്രസാധകര് : നിച്ച് ഓഫ് ട്രൂത്ത്, കേരള Source : http://www.islamhouse.com/p/2354 Download : 
 
- ഹജ്ജ്, ഉംറകഅബാലയത്തില് ചെന്ന് ഹജ്ജിനും ഉംറക്കും ഉദ്ദ്യേശിക്കുന്ന ഏതൊരാളും പ്രസ്തുത ആരാധനാ കര്മ്മങ്ങളിലെ പ്രവാചക സുന്നത്ത് പ്രാധാന്യത്തോടെ പഠിച്ചിരിക്കേണ്ടതാണ്. ഈ കൃതി ഹജ്ജിനെ സംബന്ധിച്ചും ഉംറയെ സംബന്ധിച്ചും കൃത്യമായ അവബോധം നല്കു്ന്ന ഒന്നാണ്. ഈ ഗ്രന്ഥം നിങ്ങള്ക്കൊരു ഗൈഡായി വര്ത്തിക്കും എന്ന കാര്യത്തില് സംശയമില്ല.എഴുതിയത് : മുഹമ്മദ് ബിന് സ്വാലിഹ് അല്-ഉതൈമീന് പരിഭാഷകര് : മുഹ്’യുദ്ദീന് തരിയോട് പ്രസാധകര് : ഫൊറിനേര്സ് കാള് ആന്ഡ് ഗൈഡന്സ് സെ൯റര് - ഒനൈസ Source : http://www.islamhouse.com/p/327146 Download : 
 
- ഹജ്ജ്, ഉംറ, സിയാറത്ത്വിശുദ്ധ ആരാധനാ കര്മ്മങ്ങളായ ഹജ്ജ് ഉംറ എന്നിവയെ സംബന്ധിച്ചും മസ്ജിദുന്നബവി സന്ദര്ശന നിയമങ്ങളെ സംബന്ധിച്ചും കൃത്യമായും സരളമായും വിശദീകരിക്കുന്ന ലഘു കൃതിയാണ് ഇത്. യാത്രാ മര്യാദകള് മുതല്, ഹജ്ജ്, ഉംറ കര്മ്മങ്ങളിലെ നിബന്ധനകളും നിയമങ്ങളും വരെ ഇതില് വിശദീകരിക്കപ്പെടുന്നുണ്ട്. പ്രവാചകന്റെ സുന്നത്തനുസരിച്ച് പ്രസ്തുത ആരാധനകള് നിര് വഹിക്കാന് താത്പര്യം കാണിക്കുന്ന ഏതൊരാള്ക്കും ഈ കൃതി ഉപകാരപ്പെടുമെന്ന കാര്യത്തില് സംശയമില്ല.എഴുതിയത് : മുഹമ്മദ് ബിന് സ്വാലിഹ് അല്-ഉതൈമീന് പരിശോധകര് : അബ്ദുല് ലതീഫ് സുല്ലമി പരിഭാഷകര് : മുഹമ്മദ് കുട്ടി അബൂബക്കര് പ്രസാധകര് : ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - റബ്’വ Source : http://www.islamhouse.com/p/326721 Download :  
 
- ശിര്ക്ക് : വിവരണം, വിഭജനം, വിധികള്ശിര്ക്കു മായി ബന്ധപ്പെട്ട അതിന്റെ വിവരണം, വിഭജനം, വിധികള്, അപകടങ്ങള് എന്നീ വിഷയങ്ങളില് വന്നിട്ടുള്ള സുപ്രധാനങ്ങളായ ഏതാനും ചോദ്യങ്ങളും അവക്ക് സൗദി അറേബ്യയിലെ ‘അല്ലാജ്നത്തു ദായിമ ലില് ബുഹൂതി വല് ഇഫ്താ നല്കിയയ ഫത്`വകളുടെ വിവര്ത്തലനം. ഇസ്തിഗാസയുടെ വിഷയത്തില് പാടുള്ളതും പാടില്ലാത്തതുമായ കാര്യങ്ങളെ കുറിച്ച് പ്രത്യേകം അനുബന്ധ കുറിപ്പ് ഇതിന്റെ സവിശേഷതയാണ്.എഴുതിയത് : അബ്ദുല് ജബ്ബാര് മദീനി പരിശോധകര് : മുഹമ്മദ് സ്വാദിഖ് മദീനി Source : http://www.islamhouse.com/p/294911 Download : 