- സല്‍സ്വഭാവംസല്‍സ്വഭാവത്തിന്റെ പ്രാധാന്യം, സല്‍സ്വഭാവിയുടെ അടയാളങ്ങള്‍, നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ സ്വഭാവങ്ങള്, വിനയത്തിന്റെ അടയാളങ്ങള്‍, നീച സ്വഭവങ്ങള്‍, സല്‍സ്വഭാവിയാവാനുള്ള മാര്‍ഗങ്ങള്‍ തുടങ്ങിയവ വിവരിക്കുന്ന കൃതി.
പരിശോധകര് : അബ്ദുറസാക് സ്വലാഹി
പ്രസാധകര് : ഫോറിനേര്‍സ് കാള്‍ ആന്‍ഡ് ഗൈഡന്‍സ് സെ൯റര്‍ - സുല്‍ഫി
Source : http://www.islamhouse.com/p/364636
Download :
- സൌഭാഗ്യത്തിലേക്കുള്ള പാതസൌഭാഗ്യം സകലരുടേയും മോഹമാണ്. ഓരോരുത്തര്ക്കും സൌഭാഗ്യത്തെ സംബന്ധിച്ച ധാരണകളും വ്യത്യസ്തമാണ്. അതിനെ പ്രാപിക്കാനെന്നോണം മനുഷ്യന് പല വഴികളും തേടാറുമുണ്ട്. ഈ ലഘു ഗ്രന്ഥം യഥാര്ഥ സൌഭാഗ്യത്തെയും, അതിനെ പ്രാപിക്കാനുള്ള ശരിയായ വഴികളേയും, പ്രമാണങ്ങളുടേയും അനുഭവങ്ങളുടേയും വെളിച്ചത്തില് വിശദീകരിക്കുകയാണ്. ലളിതമായി വിരചിതമായ ഈ കൃതി വായനക്കാരന് ഉപകാരപ്രദമായി ഭവിക്കും എന്ന കാര്യത്തില് സന്ദേഹമില്ല. ദേശീയ വൈജ്ഞാനിക മത്സരം കൂടാതെ, ഈ കൃതിയെ അടിസ്ഥാനമാക്കി ഇതിന്റെ അവസാനം ഒരു ചോദ്യാവലി നല്കിയിട്ടുണ്ട്. പ്രസ്തുത ചോദ്യങ്ങള്ക്കുള്ള ഉത്തരങ്ങള് ഈ കൃതിയില് നിന്നു തന്നെയാണ് നല്കേണ്ടത്. മത്സരത്തില് വിജയികളാകുന്നവര്ക്ക് സമ്മാനങ്ങളും നല്കുന്നതാണ്. കൂടുതല് വിവരങ്ങള്ക്ക് പുസ്തകത്തിന്റെ അവസാന പുറം വായിച്ചു നോക്കുക.
പരിശോധകര് : അബ്ദുറസാക് സ്വലാഹി
പരിഭാഷകര് : മുഹമ്മദ് കുട്ടി അബൂബക്കര്‍
പ്രസാധകര് : ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെന്‍റര്‍ - റബ്’വ
Source : http://www.islamhouse.com/p/321153
Download :
- അഹ്‌ലു സ്സുന്നത്തി വല്‍ ജമാഅ:അല്ലാഹുവിന്റെ ഏകത്വത്തേയും, അവന്റെ നാമവിശേഷണങ്ങളേയും, മലക്കുകളേയും, വേദഗ്രന്ഥങ്ങളേയും പ്രവാചകന്മാലരേയും, അന്ത്യനാളിനേയും, നന്മയും തിന്മയുമടങ്ങുന്ന വിധിയേയും സംബന്ധിച്ചുള്ള അഹ്‌ലു സ്സുന്നത്തി വല്‍ ജമാഅത്തിന്റെ വിശ്വാസം പൂര്ണ്ണഹമായും ഉള്ക്കൊിണ്ടിട്ടുള്ള സരളമായ കൃതിയാണ് ഇത്. ഒരു സത്യവിശ്വാസി നിര്ബുന്ധമായും മനസ്സിലാക്കിയിരിക്കേണ്ട വിശ്വാസപരമായ എല്ലാ വിഷയങ്ങളും ഇതില്‍ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. വിശ്വാസപരമായി മുഅ്മിനിന്ന് ഉണ്ടായിത്തീരുന്ന നേട്ടങ്ങളെ സംബന്ധിച്ചും ഈ കൃതി സംസാരിക്കുന്നു.
എഴുതിയത് : മുഹമ്മദ് ബിന്‍ സ്വാലിഹ് അല്‍-ഉതൈമീന്‍
പരിശോധകര് : അബ്ദുറസാക് സ്വലാഹി
പരിഭാഷകര് : അബ്ദുല്‍ ലതീഫ് സുല്ലമി
Source : http://www.islamhouse.com/p/313790
Download :

- ഖുര്‍ആന്‍: അത്ഭുതങ്ങളുടെ അത്ഭുതംഖുര്‍ആനിലെ പരാമര്‍ശങ്ങളെ കണ്ഠിക്കുന്നവര്‍ക്ക് വസ്തു നിഷ്ടമായ മറുപടി. ഖുര്‍ആനിന്‍റെ ആധികാരികതയും അജയ്യതയും ബോധ്യപ്പെടുത്തുന്നു.
എഴുതിയത് : അഹ്‌മദ് ദീദാത്ത്
പരിശോധകര് : എം.മുഹമ്മദ് അക്‌ബര്‍ - അബ്ദുറസാക് സ്വലാഹി
പരിഭാഷകര് : ഉദിനൂര്‍ മുഹമ്മദ് കുഞ്ഞി
പ്രസാധകര് : നിച്ച് ഓഫ് ട്രൂത്ത്, കേരള
Source : http://www.islamhouse.com/p/2350
Download :
- സത്യത്തിലേക്കുള്ള പാതഹൈന്ദവ ക്രൈസ്തവ മത ഗ്രന്ഥങ്ങളിലെ അടിസ്ഥാന വിശ്വാസങ്ങളെയും ഇസ്ലാമിനെയും പരിചയപ്പെടുത്തുന്നു. അമുസ്ലിംകള്‍ക്കു ഇസ്ലാമിനെ പരിചയപ്പെടാന്‍ സഹായകമാകുന്ന രചന.
എഴുതിയത് : അബ്ദുല്‍ ലതീഫ് സുല്ലമി
പരിശോധകര് : മുഹമ്മദ് കുട്ടി കടന്നമണ്ണ
പ്രസാധകര് : ഫൊറിനേര്‍സ് കാള്‍ ആന്‍ഡ് ഗൈഡന്‍സ് സെ൯റര്‍, സുലൈ, റിയാദ്, സൗദി അറേബ്യ
Source : http://www.islamhouse.com/p/2348
Download :