വിശുദ്ധ ഖുര്‍ആന്‍ » മലയാളം » സൂറ ഫജ് റ്

Choose the reader


മലയാളം

സൂറ ഫജ് റ് - छंद संख्या 30
وَالْفَجْرِ ( 1 ) ഫജ് റ് - Ayaa 1
പ്രഭാതം തന്നെയാണ സത്യം.
وَلَيَالٍ عَشْرٍ ( 2 ) ഫജ് റ് - Ayaa 2
പത്തു രാത്രികള്‍ തന്നെയാണ സത്യം.
وَالشَّفْعِ وَالْوَتْرِ ( 3 ) ഫജ് റ് - Ayaa 3
ഇരട്ടയും ഒറ്റയും തന്നെയാണ സത്യം
وَاللَّيْلِ إِذَا يَسْرِ ( 4 ) ഫജ് റ് - Ayaa 4
രാത്രി സഞ്ചരിച്ച് കൊണ്ടിരിക്കെ അത് തന്നെയാണ സത്യം.
هَلْ فِي ذَٰلِكَ قَسَمٌ لِّذِي حِجْرٍ ( 5 ) ഫജ് റ് - Ayaa 5
അതില്‍ (മേല്‍ പറഞ്ഞവയില്‍) കാര്യബോധമുള്ളവന്ന് സത്യത്തിന് വകയുണേ്ടാ?
أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِعَادٍ ( 6 ) ഫജ് റ് - Ayaa 6
ആദ് സമുദായത്തെ കൊണ്ട് നിന്‍റെ രക്ഷിതാവ് എന്തു ചെയ്തുവെന്ന് നീ കണ്ടില്ലേ?
إِرَمَ ذَاتِ الْعِمَادِ ( 7 ) ഫജ് റ് - Ayaa 7
അതായത് തൂണുകളുടെ ഉടമകളായ ഇറം ഗോത്രത്തെ കൊണ്ട്‌
الَّتِي لَمْ يُخْلَقْ مِثْلُهَا فِي الْبِلَادِ ( 8 ) ഫജ് റ് - Ayaa 8
തത്തുല്യമായിട്ടൊന്ന് രാജ്യങ്ങളില്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ലാത്ത ഗോത്രം.
وَثَمُودَ الَّذِينَ جَابُوا الصَّخْرَ بِالْوَادِ ( 9 ) ഫജ് റ് - Ayaa 9
താഴ്‌വരയില്‍ പാറവെട്ടി കെട്ടിടമുണ്ടാക്കിയവരായ ഥമൂദ് ഗോത്രത്തെക്കൊണ്ടും
وَفِرْعَوْنَ ذِي الْأَوْتَادِ ( 10 ) ഫജ് റ് - Ayaa 10
ആണികളുടെ ആളായ ഫിര്‍ഔനെക്കൊണ്ടും.
الَّذِينَ طَغَوْا فِي الْبِلَادِ ( 11 ) ഫജ് റ് - Ayaa 11
നാടുകളില്‍ അതിക്രമം പ്രവര്‍ത്തിക്കുകയും
فَأَكْثَرُوا فِيهَا الْفَسَادَ ( 12 ) ഫജ് റ് - Ayaa 12
അവിടെ കുഴപ്പം വര്‍ദ്ധിപ്പിക്കുകയും ചെയ്തവരാണവര്‍.
فَصَبَّ عَلَيْهِمْ رَبُّكَ سَوْطَ عَذَابٍ ( 13 ) ഫജ് റ് - Ayaa 13
അതിനാല്‍ നിന്‍റെ രക്ഷിതാവ് അവരുടെ മേല്‍ ശിക്ഷയുടെ ചമ്മട്ടി വര്‍ഷിച്ചു.
إِنَّ رَبَّكَ لَبِالْمِرْصَادِ ( 14 ) ഫജ് റ് - Ayaa 14
തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് പതിയിരിക്കുന്ന സ്ഥാനത്തു തന്നെയുണ്ട്‌.
فَأَمَّا الْإِنسَانُ إِذَا مَا ابْتَلَاهُ رَبُّهُ فَأَكْرَمَهُ وَنَعَّمَهُ فَيَقُولُ رَبِّي أَكْرَمَنِ ( 15 ) ഫജ് റ് - Ayaa 15
എന്നാല്‍ മനുഷ്യനെ അവന്‍റെ രക്ഷിതാവ് പരീക്ഷിക്കുകയും അങ്ങനെ അവനെ ആദരിക്കുകയും അവന് സൌഖ്യം നല്‍കുകയും ചെയ്താല്‍ അവന്‍ പറയും; എന്‍റെ രക്ഷിതാവ് എന്നെ ആദരിച്ചിരിക്കുന്നു എന്ന്‌.
وَأَمَّا إِذَا مَا ابْتَلَاهُ فَقَدَرَ عَلَيْهِ رِزْقَهُ فَيَقُولُ رَبِّي أَهَانَنِ ( 16 ) ഫജ് റ് - Ayaa 16
എന്നാല്‍ അവനെ (മനുഷ്യനെ) അവന്‍ പരീക്ഷിക്കുകയും എന്നിട്ടവന്‍റെ ഉപജീവനം ഇടുങ്ങിയതാക്കുകയും ചെയ്താല്‍ അവന്‍ പറയും; എന്‍റെ രക്ഷിതാവ് എന്നെ അപമാനിച്ചിരിക്കുന്നു എന്ന്‌.
كَلَّا ۖ بَل لَّا تُكْرِمُونَ الْيَتِيمَ ( 17 ) ഫജ് റ് - Ayaa 17
അല്ല, പക്ഷെ നിങ്ങള്‍ അനാഥയെ ആദരിക്കുന്നില്ല.
وَلَا تَحَاضُّونَ عَلَىٰ طَعَامِ الْمِسْكِينِ ( 18 ) ഫജ് റ് - Ayaa 18
പാവപ്പെട്ടവന്‍റെ ആഹാരത്തിന് നിങ്ങള്‍ പ്രോത്സാഹനം നല്‍കുന്നുമില്ല.
وَتَأْكُلُونَ التُّرَاثَ أَكْلًا لَّمًّا ( 19 ) ഫജ് റ് - Ayaa 19
അനന്തരാവകാശ സ്വത്ത് നിങ്ങള്‍ വാരിക്കൂട്ടി തിന്നുകയും ചെയ്യുന്നു.
وَتُحِبُّونَ الْمَالَ حُبًّا جَمًّا ( 20 ) ഫജ് റ് - Ayaa 20
ധനത്തെ നിങ്ങള്‍ അമിതമായ തോതില്‍ സ്നേഹിക്കുകയും ചെയ്യുന്നു.
كَلَّا إِذَا دُكَّتِ الْأَرْضُ دَكًّا دَكًّا ( 21 ) ഫജ് റ് - Ayaa 21
അല്ല, ഭൂമി പൊടിപൊടിയായി പൊടിക്കപ്പെടുകയും,
وَجَاءَ رَبُّكَ وَالْمَلَكُ صَفًّا صَفًّا ( 22 ) ഫജ് റ് - Ayaa 22
നിന്‍റെ രക്ഷിതാവും, അണിയണിയായി മലക്കുകളും വരുകയും,
وَجِيءَ يَوْمَئِذٍ بِجَهَنَّمَ ۚ يَوْمَئِذٍ يَتَذَكَّرُ الْإِنسَانُ وَأَنَّىٰ لَهُ الذِّكْرَىٰ ( 23 ) ഫജ് റ് - Ayaa 23
അന്ന് നരകം കൊണ്ടു വരപ്പെടുകയും ചെയ്താല്‍! അന്നേ ദിവസം മനുഷ്യന്ന് ഓര്‍മ വരുന്നതാണ്‌. എവിടെനിന്നാണവന്ന് ഓര്‍മ വരുന്നത്‌?
يَقُولُ يَا لَيْتَنِي قَدَّمْتُ لِحَيَاتِي ( 24 ) ഫജ് റ് - Ayaa 24
അവന്‍ പറയും. അയ്യോ, ഞാന്‍ എന്‍റെ ജീവിതത്തിനു വേണ്ടി മുന്‍കൂട്ടി (സല്‍കര്‍മ്മങ്ങള്‍) ചെയ്തുവെച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ!
فَيَوْمَئِذٍ لَّا يُعَذِّبُ عَذَابَهُ أَحَدٌ ( 25 ) ഫജ് റ് - Ayaa 25
അപ്പോള്‍ അന്നേ ദിവസം അല്ലാഹു ശിക്ഷിക്കുന്നപ്രകാരം ഒരാളും ശിക്ഷിക്കുകയില്ല.
وَلَا يُوثِقُ وَثَاقَهُ أَحَدٌ ( 26 ) ഫജ് റ് - Ayaa 26
അവന്‍ പിടിച്ചു ബന്ധിക്കുന്നത് പോലെ ഒരാളും പിടിച്ചു ബന്ധിക്കുന്നതുമല്ല.
يَا أَيَّتُهَا النَّفْسُ الْمُطْمَئِنَّةُ ( 27 ) ഫജ് റ് - Ayaa 27
ഹേ; സമാധാനമടഞ്ഞ ആത്മാവേ,
ارْجِعِي إِلَىٰ رَبِّكِ رَاضِيَةً مَّرْضِيَّةً ( 28 ) ഫജ് റ് - Ayaa 28
നീ നിന്‍റെ രക്ഷിതാവിങ്കലേക്ക് തൃപ്തിപ്പെട്ടുകൊണ്ടും, തൃപ്തി ലഭിച്ചു കൊണ്ടും മടങ്ങിക്കൊള്ളുക.
فَادْخُلِي فِي عِبَادِي ( 29 ) ഫജ് റ് - Ayaa 29
എന്നിട്ട് എന്‍റെ അടിയാന്‍മാരുടെ കൂട്ടത്തില്‍ പ്രവേശിച്ചു കൊള്ളുക.
وَادْخُلِي جَنَّتِي ( 30 ) ഫജ് റ് - Ayaa 30
എന്‍റെ സ്വര്‍ഗത്തില്‍ പ്രവേശിച്ചു കൊള്ളുക.

പുസ്തകങ്ങള്

  • ഋതുമതിയാകുമ്പോള്‍സ്ത്രീകള്‍ പ്രത്യേകമായി അഭിമുഖീകരിക്കുന്ന ആര്‍ത്തവം, രക്തസ്രാവം, പ്രസവാശുദ്ധി എന്നീ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട മതവിധികള്‍ ലളിതമായി ഇതില്‍ വിവരിച്ചിരിക്കുന്നു. മുസ്ലിമായ ഒരൊ സ്ത്രീയും അവശ്യം വായിച്ചിരിക്കേണ്ട കൃതിയാണിത്‌.

    എഴുതിയത് : മുഹമ്മദ്‌ ബിന്‍ സ്വാലിഹ്‌ അല്‍-ഉതൈമീന്‍

    പരിശോധകര് : അബ്ദുറസാക്‌ സ്വലാഹി

    പ്രസാധകര് : ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെ‍ന്‍റര്‍ - ബദീഅ

    Source : http://www.islamhouse.com/p/364626

    Download :ഋതുമതിയാകുമ്പോള്‍

  • മഖ്ബറകളെ മസ്ജിദുകളാക്കുന്നവര്‍ക്കൊരു താക്കീത്അല്ലാഹുവിനെ ആരാധിക്കാനുള്ള ഭവനങ്ങള്‍ അവന്റെ മസ്ജിദുകളാണ്‌. എന്നാല്‍ മഹാന്മാരുടെ ഖബറിടങ്ങളെ ആരാധനാ കേന്ദ്രങ്ങളും പ്രാര്‍ഥനാ മന്ദിരങ്ങളുമാക്കുന്ന ആളുകള്‍ വിശ്വാസികള്‍ക്കിടയില്‍ ധാരാളമുണ്ട്‌. വിശുദ്ധ ഇസ്ലാം നിശിതമായി താക്കീതു ചെയ്ത കാര്യമാണ്‌ ഖബറിടങ്ങള്‍ ആരാധനാ കേന്ദ്രങ്ങളാക്കി മാറ്റരുത്‌ എന്നത്‌. പ്രസ്തുത വിഷയത്തില്‍, സമൃദ്ധമായി രേഖകള്‍ ഉദ്ധരിച്ചു കൊണ്ടുള്ള മൂല്യവത്തായ കൃതിയാണ്‌ നിങ്ങള്‍ വായിക്കാനിരിക്കുന്നത്‌.

    എഴുതിയത് : മുഹമ്മദ് നാസറുദ്ദീന്‍ അല്‍ അല്‍ബാനി

    പരിശോധകര് : മുഹമ്മദ് കബീര്‍ സലഫി

    പരിഭാഷകര് : സയ്യിദ്‌ സഹ്‌ഫര്‍ സ്വാദിഖ്‌

    പ്രസാധകര് : ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെന്‍റര്‍ - റബ്’വ

    Source : http://www.islamhouse.com/p/333905

    Download :മഖ്ബറകളെ മസ്ജിദുകളാക്കുന്നവര്‍ക്കൊരു താക്കീത്മഖ്ബറകളെ മസ്ജിദുകളാക്കുന്നവര്‍ക്കൊരു താക്കീത്

  • ശാന്തി ദൂത്‌ഇസ്ലാമിക പാഠങ്ങളെ സംബന്ധിച്ചും അതിന്റെ സവിശേഷതകളെ സംബന്ധിച്ചും വ്യക്തമാക്കുന്ന കൃതിയാണ്‌ ഇത്‌. വലുപ്പം കൊണ്ട്‌ ചെറുതാണെങ്കിലും പ്രയോജനം കൊണ്ട്‌ മികച്ചതാണ്‌ ഈ കൃതി. ആരാണ്‌ സ്രഷ്ടാവ്‌, ആരാണ്‌ സാക്ഷാല്‍ ആരാധ്യന്‍, മനുഷ്യ ജീവിതത്തിന്റെ ദൗത്യവും ലക്ഷ്യവുമെന്ത്‌ തുടങ്ങിയ ഒട്ടേറെ കാര്യങ്ങളില്‍ ഇതില്‍ വിശദീകരിക്കപ്പെടുന്നുണ്ട്‌. ശൈലീ സരളതകൊണ്ട്‌ സമ്പന്നമാണ്‌ ഈ ലഘു ഗ്രന്ഥം. അല്ലാഹു നമുക്കിതിനെ ഉപകാരപ്രദമാക്കിത്തീര്‍ക്കട്ടെ.'

    എഴുതിയത് : മുഹ്’യുദ്ദീന്‍ തരിയോട്

    പരിശോധകര് : സുഫ്‌യാന്‍ അബ്ദുസ്സലാം

    പ്രസാധകര് : ഫൊറിനേര്‍സ്‌ കാള്‍ ആന്‍ഡ്‌ ഗൈഡന്‍സ്‌ സെ൯റര്‍ - ഒനൈസ

    Source : http://www.islamhouse.com/p/329080

    Download :ശാന്തി ദൂത്‌

  • ഇസ്ലാമിക വിശ്വാസ സംഗ്രഹംഅക്വീദഃയുടെ വിഷയത്തില്‍ സുപ്രധാനമായ ഏതാനും ചോദ്യങ്ങളും ക്വുര്‍ആനില്‍നിന്നും തിരുസുന്നത്തില്‍ നിന്നുമുള്ള തെളിവുകളുമായിഅവക്ക്‌ നല്‍കപ്പെട്ട ഉത്തരങ്ങളുമാണ് ഈ രചന.

    എഴുതിയത് : മുഹമ്മദ് ജമീല്‍ സൈനു

    പരിശോധകര് : മുഹമ്മദ് സ്വാദിഖ് മദീനി

    പരിഭാഷകര് : അബ്ദുല്‍ ജബ്ബാര്‍ മദീനി

    പ്രസാധകര് : ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെന്‍റര്‍ - ദമ്മാം

    Source : http://www.islamhouse.com/p/226539

    Download :ഇസ്ലാമിക വിശ്വാസ സംഗ്രഹംഇസ്ലാമിക വിശ്വാസ സംഗ്രഹം

  • വൈവാഹിക നിയമങ്ങള്‍വിവാഹത്തിന്റെ ലക്‌ഷ്യം, വൈവാഹിക രംഗങ്ങളില്‍ കണ്ടു വരുന്ന അധാര്മ്മി ക പ്രവണതകള്‍, വിവാഹ രംഗങ്ങളില്‍ വധൂവരന്മാര്‍ പാലിക്കേണ്ട മര്യാദകള്‍, സാമൂഹികമായ ഉത്തരവാദിത്വങ്ങള്‍ എന്നിങ്ങനെ വിവാഹത്തെ കുറിച്ച സമഗ്രമായ വിശദീകരണം.

    എഴുതിയത് : അബ്ദുല്‍ ലതീഫ്‌ സുല്ലമി

    പരിശോധകര് : സുഫ്‌യാന്‍ അബ്ദുസ്സലാം

    Source : http://www.islamhouse.com/p/314513

    Download :വൈവാഹിക നിയമങ്ങള്‍വൈവാഹിക നിയമങ്ങള്‍