- ഇസ്ലാം, ഈമാന് , അടിസ്ഥാന ശിലകള്ഈമാന് കാര്യങ്ങളിലേക്കും ഇസ്ലാം കാര്യങ്ങളിലേക്കും കടന്ന് ചെല്ലുന്ന ഒരു ഉത്തമ കൃതി. ചെറുതെങ്കിലും നല്ല ഒരു വിശദീകരണം വായനക്കാര്ക്ക് ഈ പുസ്തകത്തില് നിന്നും ലഭിക്കും എന്നതില് സംശയമില്ല.
എഴുതിയത് : മുഹമ്മദ് ജമീല് സൈനു
പരിശോധകര് : അബ്ദുറസാക് സ്വലാഹി
Source : http://www.islamhouse.com/p/354858
Download :
- ഇസ്ലാമും അമുസ്ലിം ആഘോഷങ്ങളുംമുസ്ലിംകളിലെ ചിലരെങ്കിലും അമുസ്ലിം ആഘോഷങ്ങളില് പങ്കാളികളാകുന്നതും, സ്വയം ആഘോഷിക്കുന്നതും കണ്ടുവരുന്നുണ്ട്. അന്യമതസ്ഥരുടെ ആഘോഷങ്ങളില് പങ്കെടുക്കുന്നതു സംബന്ധിച്ച ഇസ്ലാമിന്റെ കാഴ്ചപ്പാട് മനസ്സിലാക്കാത്തതു കൊണ്ട് സംഭവിക്കുന്ന അബദ്ധമാണിത്. മുസ്ലിംകള് ഒരു കാരണവശാലും ചെയ്യാന് പാടില്ലാത്ത സംഗതിയാണത്. ഖുര്ആനില് നിന്നും പ്രവാചക വചനങ്ങളില് നിന്നും സമൃദ്ധമായി രേഖകളുദ്ധരിച്ച് കൊണ്ടുള്ള ഈ കൃതി, പ്രസ്തുത വിഷയത്തില് നമുക്ക് ഉള്കാഴ്ച നല്കും എന്നതില് സംശയമില്ല.
എഴുതിയത് : സയ്യിദ് സഹ്ഫര് സ്വാദിഖ്
പരിശോധകര് : മുഹമ്മദ് കബീര് സലഫി
പ്രസാധകര് : ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - റബ്’വ
Source : http://www.islamhouse.com/p/334047
Download :

- അല്ലാഹുപ്രപഞ്ച സ്രഷ്ടാവിനെ സംബന്ധിച്ച വിശ്വാസങ്ങളും വീക്ഷണങ്ങളും മനുഷ്യര്ക്കിടയില് വിഭിന്നമാണ്. വിശുദ്ധ ഖുര്ആനാണ് യഥാര്ത്ഥ ദൈവത്തെ പരിചയപ്പെടുത്തുന്നത്. കേവലം ഒരു ശക്തിയോ, നിര്ഗുണ പരമാത്മാവോ, സന്താനങ്ങളുള്ള പിതാവോ അല്ല മനുഷ്യന് വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യേണ്ട സ്രഷ്ടാവ്. പ്രപഞ്ചാതീതനും, നിയന്താവും, സാക്ഷാല് ആര്യധ്യനുമാണ് അല്ലാഹു. ആസ്തികന്നും നാസ്തികന്നും ബഹുദൈവാരാധകന്നും അല്ലാഹുവിനെ സംബന്ധിച്ചുള്ള കൃത്യവും പ്രാമാണികവുമായ ധാരണകള് നല്കുന്ന കനപ്പെട്ട കൃതിയാണ് നിങ്ങള് വായിക്കാനിരിക്കുന്നത്. മധ്യസ്ഥന്മാരില്ലാതെത്തന്നെ സൃഷ്ടികള്ക്കു മുഴുവന് ആശ്രയിക്കാനാകുന്ന അല്ലാഹുവിനെ ഇസ്ലാമില് നിങ്ങള്ക്കു കണ്ടെത്താനാകും എന്ന് ഈ കൃതി നിങ്ങളെ ബോധ്യപ്പെടുത്തുമെന്നതില് സംശയമില്ല.
എഴുതിയത് : മുഹമ്മദ് ഉഥ്മാന്
പരിശോധകര് : കെ. പി മുഹമ്മദ് ഇബ്നു അഹ്’മദ്
പ്രസാധകര് : നിച്ച് ഓഫ് ട്രൂത്ത്, കേരള
Source : http://www.islamhouse.com/p/334718
Download :
- ശുദ്ധീകരണം ഒരു സമഗ്ര പഠനംശുദ്ധി വിശ്വാസത്തിന്റെ ഭാഗമാണ്. ശുദ്ധീകരണത്തെ കുറിച്ച് ഒരു വിശ്വാസി നിര്ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന കൃതി. ശുദ്ധീകരണത്തെ കുറിച്ച് കര്മശാസ്ത്ര പുസ്തകങ്ങളില് ചിതറിക്കിടന്നിരുന്ന സുപ്രധാന രേഖകള് കോര്ത്തിണക്കി കൊണ്ടുള്ള പ്രതിപാദന ശൈലി. സാധാരണക്കാര്ക്ക് സുഗ്രാഹ്യമാവുന്ന തരത്തില് ലളിതമായ ശൈലിയില് വിശദീകരിക്കുന്നു.
എഴുതിയത് : അബ്ദുല് റഹ്മാന് അല്-ശീഹ
പരിശോധകര് : അബ്ദുല് ലതീഫ് സുല്ലമി
പരിഭാഷകര് : മുഹമ്മദ് കുട്ടി അബൂബക്കര്
Source : http://www.islamhouse.com/p/329074
Download :

- സകാത്തും അവകാശികളുംഇസ്ലാമിലെ പഞ്ച സ്തംഭങ്ങളില് ഓന്നായ സകാത്തിനെ കുറിച്ചും അതു നിര്ബന്ധമാകുന്നതെപ്പോഴെന്നും ആര്ക്കെല്ലാം എപ്പോള് എങ്ങിനെയാണ് സകാത്ത് നല്കേണ്ടത് എന്നും വിവരിക്കുന്നു. സകാത്ത് നല്കിയാലുള്ള മഹത്തായ നേട്ടത്തെ കുറിച്ചും അല്ലാത്ത പക്ഷം ഉണ്ടാകാന് പോകുന്ന ശിക്ഷയെ കുറിച്ചും വിവരിക്കുന്നു.
എഴുതിയത് : സയ്യിദ് സഹ്ഫര് സ്വാദിഖ്
പരിശോധകര് : മുഹമ്മദ് കബീര് സലഫി
Source : http://www.islamhouse.com/p/384451
Download :