- ശുദ്ധീകരണം ഒരു സമഗ്ര പഠനംശുദ്ധി വിശ്വാസത്തിന്റെ ഭാഗമാണ്. ശുദ്ധീകരണത്തെ കുറിച്ച് ഒരു വിശ്വാസി നിര്ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന കൃതി. ശുദ്ധീകരണത്തെ കുറിച്ച് കര്മശാസ്ത്ര പുസ്തകങ്ങളില് ചിതറിക്കിടന്നിരുന്ന സുപ്രധാന രേഖകള് കോര്ത്തിണക്കി കൊണ്ടുള്ള പ്രതിപാദന ശൈലി. സാധാരണക്കാര്ക്ക് സുഗ്രാഹ്യമാവുന്ന തരത്തില് ലളിതമായ ശൈലിയില് വിശദീകരിക്കുന്നു.
എഴുതിയത് : അബ്ദുല് റഹ്മാന് അല്-ശീഹ
പരിശോധകര് : അബ്ദുല് ലതീഫ് സുല്ലമി
പരിഭാഷകര് : മുഹമ്മദ് കുട്ടി അബൂബക്കര്
Source : http://www.islamhouse.com/p/329074
Download :

- ശാന്തി ദൂത്ഇസ്ലാമിക പാഠങ്ങളെ സംബന്ധിച്ചും അതിന്റെ സവിശേഷതകളെ സംബന്ധിച്ചും വ്യക്തമാക്കുന്ന കൃതിയാണ് ഇത്. വലുപ്പം കൊണ്ട് ചെറുതാണെങ്കിലും പ്രയോജനം കൊണ്ട് മികച്ചതാണ് ഈ കൃതി. ആരാണ് സ്രഷ്ടാവ്, ആരാണ് സാക്ഷാല് ആരാധ്യന്, മനുഷ്യ ജീവിതത്തിന്റെ ദൗത്യവും ലക്ഷ്യവുമെന്ത് തുടങ്ങിയ ഒട്ടേറെ കാര്യങ്ങളില് ഇതില് വിശദീകരിക്കപ്പെടുന്നുണ്ട്. ശൈലീ സരളതകൊണ്ട് സമ്പന്നമാണ് ഈ ലഘു ഗ്രന്ഥം. അല്ലാഹു നമുക്കിതിനെ ഉപകാരപ്രദമാക്കിത്തീര്ക്കട്ടെ.'
എഴുതിയത് : മുഹ്’യുദ്ദീന് തരിയോട്
പരിശോധകര് : സുഫ്യാന് അബ്ദുസ്സലാം
പ്രസാധകര് : ഫൊറിനേര്സ് കാള് ആന്ഡ് ഗൈഡന്സ് സെ൯റര് - ഒനൈസ
Source : http://www.islamhouse.com/p/329080
Download :
- മുഹമ്മദ്, മാനവരിലെ മഹോന്നതന്മുഹമ്മദ് നബിയെ (സ്വല്ലല്ലാഹു അലൈഹി വസല്ലം) സംബന്ധിച്ച വസ്തുനിഷ്ഠമായ പഠനമാണ് ഈ ഗ്രന്ഥം. പ്രവാചകന്റെ ജീവിത മഹിമ വിവരിക്കുന്നതില് വേദപുസ്തക വാക്യങ്ങളും, ചരിത്ര ശകലങ്ങളും, പ്രഗത്ഭമതികളുടെ ഉദ്ധരണികളും കൊണ്ട് സമൃദ്ധമായ ഒരു കൃതി. മുഹമ്മദ് നബിയെ അടുത്തറിയാന് ആഗ്രഹിക്കുന്നവര്ക്ക് ഈ പുസ്തകത്തെ നിര്ദ്ദേശിച്ചു കൊടുക്കാവുന്നതാണ്
എഴുതിയത് : അഹ്മദ് ദീദാത്ത്
പരിശോധകര് : അബ്ദുറസാക് സ്വലാഹി
പരിഭാഷകര് : ഉദിനൂര് മുഹമ്മദ് കുഞ്ഞി
പ്രസാധകര് : ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര്-വെസ്റ്റ് ദീര-രിയാദ്
Source : http://www.islamhouse.com/p/333903
Download :

- ഇരുളും വെളിച്ചവും(സുന്നത്തും ബിദ്അത്തും)വിശുദ്ധ ഖുര്ആനിന്റെയും പ്രവാചകചര്യയുടെയും അടിസ്ഥാനത്തില് സുന്നത്ത് എന്താണെന്നും ബിദ്അത്ത് എന്താണെന്നും പഠനവിധേയമാക്കുന്നു. സമൂഹത്തില് കാലാന്തരത്തില് ഉണ്ടായിട്ടുള്ള അന്ധവിശ്വാസങ്ങളുടെ വ്യര്ഥതയെ വിശദമായി പ്രതിപാദിക്കുന്ന കൃതി.
എഴുതിയത് : സയീദ് ബിന് അലീ ബിന് വഹഫ് അല് കഹ്താനി
പരിശോധകര് : അബ്ദുറസാക് സ്വലാഹി
പരിഭാഷകര് : അബ്ദുല് ലതീഫ് സുല്ലമി
പ്രസാധകര് : ഫൊറിനേര്സ് കാള് ആന്ഡ് ഗൈഡന്സ് സെ൯റര്, സുലൈ, റിയാദ്, സൗദി അറേബ്യ
Source : http://www.islamhouse.com/p/2357
Download :
- സൌഭാഗ്യത്തിലേക്കുള്ള പാതസൌഭാഗ്യം സകലരുടേയും മോഹമാണ്. ഓരോരുത്തര്ക്കും സൌഭാഗ്യത്തെ സംബന്ധിച്ച ധാരണകളും വ്യത്യസ്തമാണ്. അതിനെ പ്രാപിക്കാനെന്നോണം മനുഷ്യന് പല വഴികളും തേടാറുമുണ്ട്. ഈ ലഘു ഗ്രന്ഥം യഥാര്ഥ സൌഭാഗ്യത്തെയും, അതിനെ പ്രാപിക്കാനുള്ള ശരിയായ വഴികളേയും, പ്രമാണങ്ങളുടേയും അനുഭവങ്ങളുടേയും വെളിച്ചത്തില് വിശദീകരിക്കുകയാണ്. ലളിതമായി വിരചിതമായ ഈ കൃതി വായനക്കാരന് ഉപകാരപ്രദമായി ഭവിക്കും എന്ന കാര്യത്തില് സന്ദേഹമില്ല. ദേശീയ വൈജ്ഞാനിക മത്സരം കൂടാതെ, ഈ കൃതിയെ അടിസ്ഥാനമാക്കി ഇതിന്റെ അവസാനം ഒരു ചോദ്യാവലി നല്കിയിട്ടുണ്ട്. പ്രസ്തുത ചോദ്യങ്ങള്ക്കുള്ള ഉത്തരങ്ങള് ഈ കൃതിയില് നിന്നു തന്നെയാണ് നല്കേണ്ടത്. മത്സരത്തില് വിജയികളാകുന്നവര്ക്ക് സമ്മാനങ്ങളും നല്കുന്നതാണ്. കൂടുതല് വിവരങ്ങള്ക്ക് പുസ്തകത്തിന്റെ അവസാന പുറം വായിച്ചു നോക്കുക.
പരിശോധകര് : അബ്ദുറസാക് സ്വലാഹി
പരിഭാഷകര് : മുഹമ്മദ് കുട്ടി അബൂബക്കര്
പ്രസാധകര് : ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - റബ്’വ
Source : http://www.islamhouse.com/p/321153
Download :