- കിതാബുത്തൗഹീദ്വിശുദ്ധ ഖുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും വെളിച്ചത്തില്‍ ഇസ്ലാമിലെ ഏകദൈവ വിശ്വാസത്തെ അപഗ്രഥന വിധേയമാക്കുന്ന വിശ്വപ്രസിദ്ധ ഗ്രന്ഥത്തിന്റെ വിവര്‍ത്തനം. മുസ്ലിം ലോകത്ത് വ്യാപകമായി കണ്ടു വരുന്ന ശിര്‍ക്കന്‍ വിശ്വാസങ്ങളേയും കര്‍മ്മങ്ങളെയും വ്യക്തമായും പ്രാമാണികമായും ഈ ഗ്രന്ഥത്തിലൂടെ വിശകലനം ചെയ്യുന്നു.
എഴുതിയത് : മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹ്ഹാബ്
പരിശോധകര് : മുഹമ്മദ് സ്വാദിഖ് മദീനി
പരിഭാഷകര് : അബ്ദുല്‍ ജബ്ബാര്‍ മദീനി
Source : http://www.islamhouse.com/p/193215
Download :

- വ്രതാനുഷ്ഠാനവും ഫിത്‘ര്‍ സകാത്തുംവിശുദ്ധ റമദാനിലെ നോന്പ് ഇസ്ലാമിലെ റുക്നുകളില് സുപ്രധാനമായ ഒന്നാണ്. നോന്പിനെ സംബന്ധിച്ചും, അതിന്റെ വിധികള്‍, സുന്നത്തുകള്‍, ശ്രേഷ്ഠതകള്‍ എന്നിവയെ സംബന്ധിച്ചും സാധാരണക്കാര്‍ക്ക് മനസ്സിലാകും വിധം വിരചിതമായ ഒന്നാണ് ഈ ക്ര്‘തി. സകാത്തുല്‍ ഫിത്റിന്റെ മതപരമായ നിയമം, അതിന്റെ വിധികള്‍ എന്നിവയും ഇതില്‍ വിവരിക്കപ്പെടുന്നു.
എഴുതിയത് : സയ്യിദ് സഹ്ഫര്‍ സ്വാദിഖ്
പരിശോധകര് : മുഹമ്മദ് കബീര്‍ സലഫി
പ്രസാധകര് : ഇസ്’ലാമിക് കാള്‍ ആന്റ് ഗൈഡന്‍സ് സെന്റര്‍ - റബ്’വ
Source : http://www.islamhouse.com/p/320140
Download :

- ഇസ്ലാമിലെ നന്മകള്‍ഇസ്ലാം ഏത് കോണിലൂടെ നോക്കിയാലും സമ്പൂര്‍ണമാണ്, അതിന്റെ മുഴുവന്‍ കല്പനകളും, മതനിയമങ്ങളും, സര്‍വ്വ വിരോധങ്ങളും, മുഴുവന്‍ ഉന്നതസ്വഭാവങ്ങളും അതിനുള്ള പ്രേരണയും എല്ലാം നന്മ നിറഞ്ഞതാണ്. ഇസ്ലാമിന്റെ നന്മകളെ പറ്റി പഠിക്കുന്നത്, മുസ്ലിമിന് മതനിയമങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുവാനും, അതിനെ സ്നേഹിക്കുവാനും കൂടുതല്‍ സഹായകമാവും. അത് പോലെ വ്യതിചലിച്ച് പോയവന്ന് അതില്‍ നിന്ന് പിന്തിരിയാനും സന്മാര്‍ഗിയാവാനും പ്രേരണ ലഭിക്കുന്നു.
എഴുതിയത് : വിജ്ഞാന ഗവേഷണ വകുപ്പ് - ജാമിഅ ഇസ്ലാമിയ
Source : http://www.islamhouse.com/p/191788
Download :

- മുഹമ്മദ്, മാനവരിലെ മഹോന്നതന്‍മുഹമ്മദ് നബിയെ (സ്വല്ലല്ലാഹു അലൈഹി വസല്ലം) സംബന്ധിച്ച വസ്തുനിഷ്ഠമായ പഠനമാണ് ഈ ഗ്രന്ഥം. പ്രവാചകന്റെ ജീവിത മഹിമ വിവരിക്കുന്നതില്‍ വേദപുസ്തക വാക്യങ്ങളും, ചരിത്ര ശകലങ്ങളും, പ്രഗത്ഭമതികളുടെ ഉദ്ധരണികളും കൊണ്ട് സമൃദ്ധമായ ഒരു കൃതി. മുഹമ്മദ് നബിയെ അടുത്തറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ പുസ്തകത്തെ നിര്‍ദ്ദേശിച്ചു കൊടുക്കാവുന്നതാണ്
എഴുതിയത് : അഹ്മദ് ദീദാത്ത്
പരിശോധകര് : അബ്ദുറസാക് സ്വലാഹി
പരിഭാഷകര് : ഉദിനൂര്‍ മുഹമ്മദ് കുഞ്ഞി
പ്രസാധകര് : ഇസ്’ലാമിക് കാള്‍ ആന്റ് ഗൈഡന്‍സ് സെന്റര്‍-വെസ്റ്റ് ദീര-രിയാദ്
Source : http://www.islamhouse.com/p/333903
Download :

- 'അല്ലാഹുവിന്നായി ചരിത്രത്തിന്നായി'ഇസ്ലാമിനേയും അഹ്'ലുസ്സുന്നത്തിനേയും വികൃതമാക്കാനുള്ള ശീഈ പരിശ്രമങ്ങളുടെ നിഗൂഢ മുഖം ശിയാക്കളുടെ പ്രമാണങ്ങളനുസരിച്ച് കൊണ്ട് തന്നെ അനാവരണം ചെയ്യാന്‍ ഗ്രന്ഥകര്‍ത്താവ് ശ്രദ്ധിച്ചിട്ടുണ്ട്. ശീഈ കൃതികളിലെ വിശ്വാസ വൈകൃതങ്ങളിലൂടെയും തന്റെ ജീവിതാനുഭവങ്ങളിലെ നിര്‍ണായക സന്ദര്‍ഭങ്ങളിലൂടെയും കടന്നുപോകുന്ന മൂസവി വായനക്കാരോട് നേരിട്ട് സംസാരിക്കുന്ന ശൈലിയാണ് സ്വീകരിച്ചിട്ടുള്ളത്. തന്റെ സഹപാഠികളും സഹപ്രവര്‍ത്തകനുമായിരുന്ന ശീഈ സമൂഹത്തോടുള്ള ഗുണകാംക്ഷയോടെയാണ് ഈ രചനയെന്ന് വ്യക്തമാകും. യഥാര്‍ത്ഥത്തില്‍ ഇമാമുമാരായി ശിയാക്കള്‍ പരിചയപ്പെടുത്തുന്നവര്‍ അവരിലേക്ക് ചാര്‍ത്തപ്പെട്ട നികൃഷ്ടമായ വിശ്വാസാചാരങ്ങളില്‍ നിന്ന് പരിശുദ്ധരാണെന്ന് തെളിയിക്കാനും അദ്ദേഹം ശ്രമിക്കുന്നുണ്ട്.
എഴുതിയത് : ഹുസൈന് അല്‍ മൂസവീ
Source : http://www.islamhouse.com/p/190565
Download :