മലയാളം

സൂറ ത്വാരിഖ് - छंद संख्या 17
وَالسَّمَاءِ وَالطَّارِقِ ( 1 ) ത്വാരിഖ് - Ayaa 1
ആകാശം തന്നെയാണ, രാത്രിയില്‍ വരുന്നതു തന്നെയാണ സത്യം.
وَمَا أَدْرَاكَ مَا الطَّارِقُ ( 2 ) ത്വാരിഖ് - Ayaa 2
രാത്രിയില്‍ വരുന്നത് എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?
النَّجْمُ الثَّاقِبُ ( 3 ) ത്വാരിഖ് - Ayaa 3
തുളച്ച് കയറുന്ന നക്ഷത്രമത്രെ അത്‌.
إِن كُلُّ نَفْسٍ لَّمَّا عَلَيْهَا حَافِظٌ ( 4 ) ത്വാരിഖ് - Ayaa 4
തന്‍റെ കാര്യത്തില്‍ ഒരു മേല്‍നോട്ടക്കാരനുണ്ടായിക്കൊണ്ടല്ലാതെ യാതൊരാളുമില്ല.
فَلْيَنظُرِ الْإِنسَانُ مِمَّ خُلِقَ ( 5 ) ത്വാരിഖ് - Ayaa 5
എന്നാല്‍ മനുഷ്യന്‍ ചിന്തിച്ചു നോക്കട്ടെ താന്‍ എന്തില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന്‌
خُلِقَ مِن مَّاءٍ دَافِقٍ ( 6 ) ത്വാരിഖ് - Ayaa 6
തെറിച്ചു വീഴുന്ന ഒരു ദ്രാവകത്തില്‍ നിന്നത്രെ അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌.
يَخْرُجُ مِن بَيْنِ الصُّلْبِ وَالتَّرَائِبِ ( 7 ) ത്വാരിഖ് - Ayaa 7
മുതുകെല്ലിനും, വാരിയെല്ലുകള്‍ക്കുമിടയില്‍ നിന്ന് അത് പുറത്തു വരുന്നു.
إِنَّهُ عَلَىٰ رَجْعِهِ لَقَادِرٌ ( 8 ) ത്വാരിഖ് - Ayaa 8
അവനെ (മനുഷ്യനെ) തിരിച്ചുകൊണ്ടു വരാന്‍ തീര്‍ച്ചയായും അവന്‍ (അല്ലാഹു) കഴിവുള്ളവനാകുന്നു.
يَوْمَ تُبْلَى السَّرَائِرُ ( 9 ) ത്വാരിഖ് - Ayaa 9
രഹസ്യങ്ങള്‍ പരിശോധിക്കപ്പെടുന്ന ദിവസം
فَمَا لَهُ مِن قُوَّةٍ وَلَا نَاصِرٍ ( 10 ) ത്വാരിഖ് - Ayaa 10
അപ്പോള്‍ അവന് (മനുഷ്യന്‌) യാതൊരു ശക്തിയോ, സഹായിയോ ഉണ്ടായിരിക്കുകയില്ല.
وَالسَّمَاءِ ذَاتِ الرَّجْعِ ( 11 ) ത്വാരിഖ് - Ayaa 11
ആവര്‍ത്തിച്ച് മഴപെയ്യിക്കുന്ന ആകാശത്തെക്കൊണ്ടും
وَالْأَرْضِ ذَاتِ الصَّدْعِ ( 12 ) ത്വാരിഖ് - Ayaa 12
സസ്യലതാദികള്‍ മുളപ്പിക്കുന്ന ഭൂമിയെക്കൊണ്ടും സത്യം.
إِنَّهُ لَقَوْلٌ فَصْلٌ ( 13 ) ത്വാരിഖ് - Ayaa 13
തീര്‍ച്ചയായും ഇതു നിര്‍ണായകമായ ഒരു വാക്കാകുന്നു.
وَمَا هُوَ بِالْهَزْلِ ( 14 ) ത്വാരിഖ് - Ayaa 14
ഇതു തമാശയല്ല.
إِنَّهُمْ يَكِيدُونَ كَيْدًا ( 15 ) ത്വാരിഖ് - Ayaa 15
തീര്‍ച്ചയായും അവര്‍ (വലിയ) തന്ത്രം പ്രയോഗിച്ചു കൊണ്ടിരിക്കും.
وَأَكِيدُ كَيْدًا ( 16 ) ത്വാരിഖ് - Ayaa 16
ഞാനും (വലിയ) തന്ത്രം പ്രയോഗിച്ചു കൊണ്ടിരിക്കും.
فَمَهِّلِ الْكَافِرِينَ أَمْهِلْهُمْ رُوَيْدًا ( 17 ) ത്വാരിഖ് - Ayaa 17
ആകയാല്‍ (നബിയേ,) നീ സത്യനിഷേധികള്‍ക്ക് കാലതാമസം നല്‍കുക. അല്‍പസമയത്തേക്ക് അവര്‍ക്ക് താമസം നല്‍കിയേക്കുക.

പുസ്തകങ്ങള്

  • ഹാജിമാരുടെ പാഥേയംഹജ്ജ്‌ കര്‍മ്മം എങ്ങിനെ നിര്‍വഹിക്കാം എന്നതു വിശദമാക്കുന്നതോടൊപ്പം ഹജ്ജിനൊടനുബന്ധിച്ചും അല്ലാതെയുമുള്ള അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും വിശദീകരിക്കുന്നു.

    എഴുതിയത് : അബ്ദുല്‍ ലതീഫ്‌ സുല്ലമി

    പരിശോധകര് : സുഫ്‌യാന്‍ അബ്ദുസ്സലാം - അബ്ദുല്‍ റഹ്‌ മാന്‍ സ്വലാഹി

    പ്രസാധകര് : ഫൊറിനേര്‍സ്‌ കാള്‍ ആന്‍ഡ്‌ ഗൈഡന്‍സ്‌ സെ൯റര്‍, സുലൈ, റിയാദ്‌, സൗദി അറേബ്യ

    Source : http://www.islamhouse.com/p/2355

    Download :ഹാജിമാരുടെ പാഥേയം

  • ഇസ്ലാമിലെ നന്മകള്‍ഇസ്‌ലാം ഏത്‌ കോണിലൂടെ നോക്കിയാലും സമ്പൂര്‍ണമാണ്‌, അതിന്റെ മുഴുവന്‍ കല്‍പനകളും, മതനിയമങ്ങളും, സര്‍വ്വ വിരോധങ്ങളും, മുഴുവന്‍ ഉന്നതസ്വഭാവങ്ങളും അതിനുള്ള പ്രേരണയും എല്ലാം നന്മ നിറഞ്ഞതാണ്‌. ഇസ്ലാമിന്റെ നന്മകളെ പറ്റി പഠിക്കുന്നത്‌, മുസ്ലിമിന്‌ മതനിയമങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുവാനും, അതിനെ സ്നേഹിക്കുവാനും കൂടുതല്‍ സഹായകമാവും. അത്‌ പോലെ വ്യതിചലിച്ച്‌ പോയവന്ന് അതില്‍ നിന്ന്‌ പിന്തിരിയാനും സന്മാര്‍ഗിയാവാനും പ്രേരണ ലഭിക്കുന്നു.

    എഴുതിയത് : വിജ്ഞാന ഗവേഷണ വകുപ്പ്‌ - ജാമിഅ ഇസ്ലാമിയ

    Source : http://www.islamhouse.com/p/191788

    Download :ഇസ്ലാമിലെ നന്മകള്‍ഇസ്ലാമിലെ നന്മകള്‍

  • പൗരാണിക ചരിത്രത്തിലേക്ക്‌ ഖുറാന്‍ നല്‍കുന്ന വെളിച്ചംഖുര്‍ആന്‍ ഒരു ചരിത്ര ഗ്രന്ഥമല്ലെങ്കിലും ഖുര്‍ആനില്‍ അനേകം ചരിത്ര പരാമര്‍ശങ്ങള്‍ പരാമര്ശിക്കുന്നുണ്ട്‌, വിവിധ നാഗരികതകളുടെ നാശകാരണങ്ങള്‍ എന്ത്‌ കൊണ്ടായിരുന്നു ?? ചരിത്ര ഗവേശകന്മാരെ ഖുര്‍ആനിലേക്ക്‌ ക്ഷണിക്കുന്ന ഖുര്‍ആനിന്റെ ചരിത്ര വസ്തുതകള്‍ വിവരിക്കുന്ന അമൂല്യ രചന.

    എഴുതിയത് : മുഹമ്മദ് ഉഥ്മാന്‍ - മുഹമ്മദ് ഉഥ്മാന്‍

    പരിശോധകര് : അബ്ദുറസാക്‌ സ്വലാഹി

    പ്രസാധകര് : ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെ‍ന്‍റര്‍ - ഖസീം

    Source : http://www.islamhouse.com/p/364632

    Download :പൗരാണിക ചരിത്രത്തിലേക്ക്‌ ഖുറാന്‍ നല്‍കുന്ന വെളിച്ചം

  • ഫോണിങ്ങിലെ മര്യാദകള്‍ഫോണ്‍ ഇന്നൊരു നിത്യോപയോഗ വസ്തുവായി മാറിയിന്‍ട്ടുണ്ട്‌. പക്ഷേ, അധികപേരും ഫോണുപയോഗിക്കുന്നതിലെ മാന്യമായ മര്യാദകളെകുറിച്ച്‌ ബോധവാന്മാരല്ല. അറിഞ്ഞു കൊണ്ടോ അറിയാതെയോ പലതരത്തിലുള്ള പ്രയാസങ്ങളും അതുമുഖേന മറ്റുള്ളവര്‍ക്കുണ്ടാകുന്നു. ഒരു വിശ്വാസി മറ്റൊരു വിശ്വാസിക്ക്‌ ശല്യവും ഉപദ്രവവും ആയിക്കൂടാ. അവന്റെ ആദര്‍ശവും സംസ്കാരവും ഇത്തരം വ്യക്തി ബന്ധങ്ങളിലും ഇടപാടുകളിലും പ്രകടമാകണം. ഫോണ്‍ എന്ന അനുഗ്രഹം എങ്ങി നെ മാന്യമായി ഉപയോഗിക്കാം എന്നു പ്രതിപാദിക്കുന്ന ഒരു ചെറുകൃതി.

    എഴുതിയത് : ഷമീര്‍ മദീനി

    പരിശോധകര് : അബ്ദുറസാക്‌ സ്വലാഹി

    Source : http://www.islamhouse.com/p/383862

    Download :ഫോണിങ്ങിലെ മര്യാദകള്‍

  • അല്ലാഹുപ്രപഞ്ച സ്രഷ്ടാവിനെ സംബന്ധിച്ച വിശ്വാസങ്ങളും വീക്ഷണങ്ങളും മനുഷ്യര്‍ക്കിടയില്‍ വിഭിന്നമാണ്‌. വിശുദ്ധ ഖുര്‍ആനാണ്‌ യഥാര്‍ത്ഥ ദൈവത്തെ പരിചയപ്പെടുത്തുന്നത്‌. കേവലം ഒരു ശക്തിയോ, നിര്‍ഗുണ പരമാത്മാവോ, സന്താനങ്ങളുള്ള പിതാവോ അല്ല മനുഷ്യന്‍ വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യേണ്ട സ്രഷ്ടാവ്‌. പ്രപഞ്ചാതീതനും, നിയന്താവും, സാക്ഷാല്‍ ആര്യധ്യനുമാണ്‌ അല്ലാഹു. ആസ്തികന്നും നാസ്തികന്നും ബഹുദൈവാരാധകന്നും അല്ലാഹുവിനെ സംബന്ധിച്ചുള്ള കൃത്യവും പ്രാമാണികവുമായ ധാരണകള്‍ നല്‍കുന്ന കനപ്പെട്ട കൃതിയാണ്‌ നിങ്ങള്‍ വായിക്കാനിരിക്കുന്നത്‌. മധ്യസ്ഥന്മാരില്ലാതെത്തന്നെ സൃഷ്ടികള്‍ക്കു മുഴുവന്‍ ആശ്രയിക്കാനാകുന്ന അല്ലാഹുവിനെ ഇസ്ലാമില്‍ നിങ്ങള്‍ക്കു കണ്ടെത്താനാകും എന്ന് ഈ കൃതി നിങ്ങളെ ബോധ്യപ്പെടുത്തുമെന്നതില്‍ സംശയമില്ല.

    എഴുതിയത് : മുഹമ്മദ് ഉഥ്മാന്‍

    പരിശോധകര് : കെ. പി മുഹമ്മദ് ഇബ്നു അഹ്’മദ്

    പ്രസാധകര് : നിച്ച്‌ ഓഫ്‌ ട്രൂത്ത്‌, കേരള

    Source : http://www.islamhouse.com/p/334718

    Download :അല്ലാഹു

ഭാഷ

Choose സൂറ

പുസ്തകങ്ങള്

Choose tafseer

Participate

Bookmark and Share